ദുബൈ ട്രാമുകളും ഫെറിയും നാളെ മുതല്‍ സര്‍വീസ് തുടങ്ങും

15

ദുബൈ: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന ദുബൈ ട്രാമുകളും ഫെറിയും ബുധനാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് ആര്‍ടിഎ അറിയിച്ചു. ദുബൈ ട്രാമുകള്‍ ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 7 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 11 വരെയും സര്‍വീസ് നടത്തും. ഫെറി സര്‍വീസുകള്‍ രാവിലെ 8.30 മുതല്‍ രാത്രി 9 വരെ ഓടിക്കും. ദുബൈ മറീന, അല്‍ഖുബൈബ, ഷാര്‍ജ അക്വേറിയം എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വീസുകളായിരിക്കും പുനരാരംഭിക്കുക. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആര്‍ടിഎ അറിയിച്ചു. ദുബൈ മെട്രോ സര്‍വീസ് ഏപ്രില്‍ 26 മുതല്‍ ഓടിത്തുടങ്ങിയിട്ടുണ്ട്.