ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി

59

വടകര: വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി. 2019 ഒക്ടോബര്‍ 18 ന് ദുബൈയിലേക്ക് പോയ ഭര്‍ത്താവിനെപ്പറ്റി പിന്നീട് വിവരമൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് വടകര പെരുവാട്ടിന്‍താഴ പുതിയ പുരയില്‍ പ്രദീപ് ചന്ദ്രന്റെ (48) ഭാര്യ പി ടി ലയന വടകര പൊലിസില്‍ പരാതി നല്‍കി. ഇക്കഴിഞ്ഞ ഏപ്രില്‍ 23 ന് ആണ് പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വലതു കണ്ണിനു താഴെ ഒരു കറുത്ത മറുകും നെറ്റിയുടെ വലതു ഭാഗത്ത് ഒരു മുറിവുണങ്ങിയ പാടും ഉള്ള വെളുത്ത നിറമുള്ള തടിച്ച ആളാണെന്ന് പരാതിയില്‍ പറയുന്നു. ഏകദേശം 178 സെ.മീ ഉയരമുണ്ട്. എസ്.ഐ കെ ജയരാജനാണ് കേസന്വേഷണ ചുമതല. കഴിഞ്ഞ ഒക്ടോബര്‍ 18 ന് ദുബൈയിലേക്ക് പോയ പ്രദീപ് ചന്ദ്രന്‍ ദുബൈയിലോ തിരിച്ച് വീട്ടിലോ എത്തിയിട്ടില്ല എന്നാണ് പരാതിയില്‍ പറയുന്നത്. വിവരം ലഭിക്കുന്നവര്‍ വടകര പൊലീസ് സ്‌റ്റേഷനിലെ 0494 2524206, 8547978199 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.