കോവിഡ് ബാധിതര്‍ക്ക് സാന്ത്വനമേകി ദുബൈ കെഎംസിസി

കോവിഡ് ബാധിതര്‍ക്ക് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി നല്‍കുന്ന പെരുന്നാള്‍ കിറ്റിന്റെ വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി നിര്‍വഹിക്കുന്നു

കാസര്‍കോട്: ജില്ലയിലെ കോവിഡ്19 ബാധിച്ചവരോട് ഐക്യപ്പെട്ട് സ്‌നേഹവും സാന്ത്വനവും പകര്‍ന്ന് ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി. കോവിഡ് ബാധിതര്‍ക്ക് ദുബൈ കെഎംസിസി നല്‍കുന്ന പെരുന്നാള്‍ കിറ്റിന്റെ വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍സിടി അഹമ്മദലി നിര്‍വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു.
കെപി അബ്ബാസ് കളനാട് സ്വാഗതം പറഞ്ഞു. ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മൂസ ബി ചെര്‍ക്കള, കെഇഎ ബക്കര്‍, കെ അബ്ദുല്ലക്കുഞ്ഞി, എബി ഷാഫി, മാഹിന്‍ കേളോട്ട്, ടിപി കുഞ്ഞബ്ദുല്ല, ബികെ സമദ്, ഷരീഫ് കൊടവഞ്ചി, പിഡിഎ റഹ്മാന്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, ഖാദര്‍ ഹാജി, അഡ്വ.പിഎ ഫൈസല്‍, സിഎ അബ്ദുല്ലകുഞ്ഞി, എംഎച്ച് മുഹമ്മദ് കുഞ്ഞി, ഷെരീഫ് പൈക്ക, ഹാഷിം പടിഞ്ഞാര്‍, അഷ്‌റഫ് പാവൂര്‍, ഉമ്മര്‍ ഫാറൂഖ്, ഹക്കീര്‍ ചെരുമ്പ, ഹാരിസ് ബ്രദേര്‍സ്, അനസ് എതിര്‍ത്തോട്, സിടിറിയാസ്, ശാഫി ചേരൂര്‍, എംഎ ഷാനവാസ് പ്രസംഗിച്ചു.