ദുബൈ, കുവൈത്ത്, ജിദ്ദ ; 530 പ്രവാസികള്‍ നാട്ടിലെത്തി

13

മലപ്പുറം: എട്ട് ജില്ലകളില്‍ നിന്നുള്ള 187 പ്രവാസികള്‍ കൂടി ദുബൈയില്‍ നിന്നും കരിപ്പൂര്‍ വഴി കേരളത്തിലെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 1344 വിമാനം വെള്ളിയാഴ്ച രാത്രി 9.40 നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കോവിഡ് ജാഗ്രത ഉറപ്പുവരുത്തി യാത്രക്കാരെ സ്വീകരിച്ചു.65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 29 കുട്ടികള്‍, 15 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള രണ്ട് പേരെ വീതം വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആസ്പത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.ദുബൈയില്‍ നിന്നെത്തിയ 85 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 96 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ, മലപ്പുറം 65, കണ്ണൂര്‍ മൂന്ന്, കാസര്‍കോട് 13, കോഴിക്കോട് 78, പാലക്കാട് 20, പത്തനംതിട്ട ഒന്ന്, തൃശൂര്‍ ഒന്ന്, വയനാട് ആറ്.
മലപ്പുറം: കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ നിന്നുള്ള 183 പ്രവാസികളുമായി കുവൈത്തില്‍ നിന്നും പ്രത്യേക വിമാനം കരിപ്പൂരിലെത്തി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 1396 വിമാനം വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 65 വയസിന് മുകളില്‍ പ്രായമുള്ള മൂന്ന് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികള്‍, 20 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം ജില്ലക്കാരായ നാല് പേരെയും കോഴിക്കോട് ജില്ലക്കാരായ മൂന്ന് പേരെയും വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആസ്പത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു. കുവൈത്തില്‍ നിന്നെത്തിയ 63 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 113 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ, മലപ്പുറം 58, എറണാകുളം രണ്ട്, കണ്ണൂര്‍ രണ്ട്, കാസര്‍കോട് 10, കോട്ടയം ഒന്ന്, കോഴിക്കോട് 93, പാലക്കാട് 13, പത്തനംതിട്ട ഒന്ന്, വയനാട് മൂന്ന്.
മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജിദ്ദയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ 160 പ്രവാസികള്‍ കൂടി വെള്ളിയാഴ്ച തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 11.40 ന് എത്തിയ എ.ഐ 960 എയര്‍ ഇന്ത്യ വിമാനത്തില്‍ സംസ്ഥാനത്തെ 13 ജില്ലകളില്‍ നിന്നുള്ള 157 പേരും മൂന്ന് കര്‍ണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 43 കുട്ടികള്‍, 59 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സംഘം. തിരിച്ചെത്തിയവരില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. 26 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 129 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ, മലപ്പുറം 87, ആലപ്പുഴ എട്ട്, ഇടുക്കി മൂന്ന്, കാസര്‍കോട് രണ്ട്, കൊല്ലം ആറ്, കോഴിക്കോട് 20, എറണാകുളം ഒന്ന്, കോട്ടയം ആറ്, പാലക്കാട് ഏഴ്, പത്തനംതിട്ട മൂന്ന്, വയനാട് നാല്, കണ്ണൂര്‍ ഏഴ്, തൃശൂര്‍ മൂന്ന്. കര്‍ണാടക സ്വദേശികള്‍ മൂന്ന്.