ദുബൈ-വേങ്ങര മണ്ഡലം കെഎംസിസി സ്‌നേഹപ്പെരുന്നാള്‍ ഓണ്‍ലൈന്‍ സംഗമം ശ്രദ്ധേയമായി

56

ദുബൈ: ദുബൈ-വേങ്ങര മണ്ഡലം കെഎംസിസി സ്‌നേഹപ്പെരുന്നാള്‍ ‘ഒരുമയുടെ ഒരിടം’ എന്ന ഓണ്‍ലൈന്‍ സംഗമം പെരുന്നാള്‍ ദിനത്തില്‍ ഒരുക്കി. ആവയില്‍ അസീസ് ഹാജിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഹാമാരിയുടെ സമയത്ത് സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് അകലെ നിന്ന് ആശംസകള്‍ കൈമാറുന്ന പ്രവാസികളുടെ അവസ്ഥ തങ്ങള്‍ പ്രതിപാദിച്ചു. ലോകത്ത് ശാന്തിയും സമാധാനവും വര്‍ഷിക്കട്ടെയെന്നും കൂടി കൂട്ടിച്ചേര്‍ത്തു.
ഉനൈസ് തൊട്ടിയില്‍ ‘ഒരുമയുടെ ഒരിടം’ സ്‌നേഹപെരുന്നാള്‍ വിഷയം അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ സലീം കുരുവമ്പലം, മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍, സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ആവയില്‍ ഉമ്മര്‍ ഹാജി എന്നിവര്‍ ഈദ് സന്ദേശം കൈമാറി. കെ.എന്‍.എ ഖാദര്‍ എംഎല്‍എ, അന്‍വര്‍ നഹ എന്നിവര്‍ വീഡിയോ സന്ദേശമയച്ചു.
പ്രവാസികളുടെ മനസ്സിന് കുളിര്‍മ പകര്‍ന്ന് ഷന്‍വാര്‍ തുവ്വൂര്‍, മര്‍വാന്‍, റഹ്മത്തുള്ള എന്നിവര്‍ സംഗീത വിരുന്ന് ഒരുക്കി. ഗഫൂര്‍ പാറക്കണ്ണി, എ.കെ സിദ്ദീഖ്, അബ്ദുല്‍ റഷീദ് കത്താലി, സുബൈര്‍ മമ്പുറം, മഖ്ബൂല്‍ വേങ്ങര, മൂസക്കുട്ടി ഊരകം, മജീദ് പി.സി, അസ്ബുദ്ദീന്‍ വേങ്ങര, മുജീബ് തറി, മൂസ ചാലില്‍കുണ്ട്, സൈനുദ്ദീന്‍ പറപ്പൂര്‍ തുടങ്ങിയ ഭാരവാഹികള്‍ പ്രസംഗിച്ചു.