‘നോമ്പോത്ത്’: ദുബൈ-വേങ്ങര മണ്ഡലം കെഎംസിസി ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം ഒരുക്കുന്നു

281

 

ഓരോ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാഷ് പ്രൈസും മറ്റു ആകര്‍ഷണീയ സമ്മാനങ്ങളും. മികച്ച ഖിറാഅത്തുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും

ദുബൈ: കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ മത്സരം ‘നോമ്പോത്ത്’ എന്ന പേരില്‍ സംഘടിപ്പിക്കുന്നു. മൂന്നു വിഭാഗങ്ങളില്‍ മൂന്നു റൗണ്ടുകളിലായാണ് മത്സരങ്ങള്‍ ഒരുക്കുന്നത്.
ആദ്യ റൗണ്ട് മത്സരം റമദാന്‍ 15ന് (മെയ് 8) വെള്ളിയാഴ്ചയും രണ്ടാം റൗണ്ട് മത്സരം റമദാന്‍ 22നും (മെയ് 15) ഫൈനല്‍ റൗണ്ട് മത്സരം റമദാന്‍ 29നും (മെയ് 22) ആയിരിക്കും. മെയ് 5ന് ചൊവ്വാഴ്ച രാത്രി 10 മണി വരെ താഴെയുള്ള ലിങ്ക് ക്‌ളിക്ക് ചെയ്ത് മല്‍സരത്തില്‍ പ്രവേശിക്കാം. ലിങ്ക്: വേേു:െ//യശ.േഹ്യ/ിീായീവേ2020.
ഗ്രൂപ്പില്‍ പ്രവേശിച്ചവര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഈ തീയതിക്ക് ശേഷം ഗ്രൂപ്പില്‍ പ്രവേശനം അനുവദിക്കുന്നതല്ല. സിലബസ് മാറി പാരായണം ചെയ്യുന്നവരെ അയോഗ്യരായി പരിഗണിക്കും.
അതത് ഗ്രൂപ്പുകള്‍ക്കനുവദിച്ച സിലബസ് മാത്രമേ പരിഗണിക്കുകയുള്ളൂ.
പാരായണത്തിന് മുന്‍പ് മല്‍സരാര്‍ത്ഥിയുടെ പേരും പ്രായവും പറയണം. ഇതിന് ശേഷമാണ് പാരായണം ആരംഭിക്കേണ്ടത്. തജ്‌വീദ് നിയമങ്ങള്‍, അക്ഷര സ്ഫുടത, ഈണം തുടങ്ങിയവയായിരിക്കും മൂല്യനിര്‍ണയത്തിന് പരിഗണിക്കപ്പെടുക. പ്രായാനുസരണം ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം (സ്ഥലം പ്രശ്‌നമല്ല).
ഒരു മത്സരത്തിലേക്ക് ഒരാള്‍ക്ക് ഒരു ഓഡിയോ ക്‌ളിപ്പ് മാത്രമേ അയക്കാനാകൂ. ഓഡിയോ ക്‌ളിപ്പിനൊപ്പം പേര്, സ്ഥലം, പ്രായം എന്നിവ കൂടി ടെക്സ്റ്റ് ആയി ചേര്‍ക്കാം. ഓരോ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാഷ് പ്രൈസും മറ്റു ആകര്‍ഷണീയ സമ്മാനങ്ങളും ഉണ്ടായിരിക്കും. മികച്ച ഖിറാഅത്തുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.
ഖുര്‍ആന്‍ പാരായണത്തിന്റെ പ്രചാരണത്തിനും പ്രോത്സാഹനത്തിനുമായാണ് പാരായണ മത്സരം നടത്തുന്നത്.
ഗ്രൂപ്പുകളുടെ വിവരങ്ങളും സിലബസും താഴെ പറയും പ്രകാരം.
ഗ്രൂപ് 1-കുരുന്നുകള്‍: ഒമ്പത് മുതല്‍ 15 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഈ വിഭാഗത്തില്‍ പങ്കെടുക്കാം. സിലബസ്: സൂറത്തു ഫതഹ് 1 മുതല്‍ 10 ആയത്തുകള്‍.
ഗ്രൂപ് 2 യുവത: 16 മുതല്‍ 40 വയസ് വരെയുള്ള പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. സിലബസ്: സൂറത്തുന്നൂര്‍ 1 മുതല്‍ 10 ആയത്തുകള്‍.
ഗ്രൂപ് 3 കുടുംബം: 41 വയസ് മുതലുള്ള പുരുഷന്മാര്‍ക്ക് പങ്കെടുക്കാം. സിലബസ്:
സൂറത്തു തൗബ ഒന്നു മുതല്‍ 10 വരെയുള്ള ആയത്തുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഉനൈസ് തൊട്ടിയില്‍ (+971 50 1565899), അമീര്‍ കോട്ടക്കല്‍ (+971 50 1435253), ഹസ്ബുദ്ദീന്‍ വേങ്ങര (+971 52 399 0145).)