സഊദിയില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച

    15

    ദുബൈ: സഊദി അറേബ്യയില്‍ വെള്ളിയാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ ഈ മാസം 24ന് ഞായറാഴ്ചയായിരിക്കും ഈദുല്‍ ഫിത്വര്‍. ശനിയാഴ്ചയാണ് മാസപ്പിറവി കാണാനാവുകയെന്നും അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം യുഎഇയില്‍ മൂണ്‍ സൈറ്റിംഗ് കമ്മിറ്റി വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു.
    ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം സ്വന്തം വീടുകളില്‍ വെച്ച് തന്നെയായിരിക്കും. കോവിഡ് 19നെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള പള്ളികള്‍ അടഞ്ഞു തന്നെ കിടക്കും. ഈദുല്‍ ഫിത്വര്‍ നാളില്‍ സാമൂഹികമായ ഒത്തുചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയാന്‍ സഊദി അറേബ്യ രാജ്യത്തുടനീളം കര്‍ഫ്യൂ നടപ്പാക്കിയിരിക്കുകയാണ്.