ഈദ് നമസ്‌കാരം വീടുകളില്‍ തന്നെ, തുടങ്ങുന്നതിന് 10 മിനിറ്റ് മുന്‍പ് തക്ബീര്‍ മുഴങ്ങും

    ദുബൈ: ഈ വര്‍ഷത്തെ ഈദ് നമസ്‌കാരം സ്വന്തം വീടുകളില്‍ തന്നെ നിര്‍വഹിക്കണം. മസ്ജിദുകള്‍ അടഞ്ഞു തന്നെ കിടക്കും. പെരുന്നാള്‍ നമസ്‌കാരം ആരംഭിക്കുന്നതിന് 10 മിനിറ്റ് മുന്‍പ് മസ്ജിദുകളില്‍ നിന്നും തക്ബീര്‍ മുഴങ്ങും. എന്നാല്‍, ഖുതുബ ഉണ്ടായിരിക്കുന്നതല്ല.

    അധികൃതര്‍ നിര്‍ദേശിക്കുന്ന വിധത്തില്‍ ഓരോരുത്തരും സാമൂഹിക അകലം പാലിച്ച് തങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ബദ്ധശ്രദ്ധരാവണമെന്ന് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു. ഈ ഈദുല്‍ ഫിത്വര്‍ നാളില്‍ കുടുംബ സംഗമങ്ങള്‍ ഒഴിവാക്കാന്‍ യുഎഇ സര്‍ക്കാര്‍ നിഷ്‌കര്‍ച്ചത് സ്വദേശികളും വിദേശികളുമായ എല്ലാവരും ഓര്‍ക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

    അധികൃതര്‍ നിര്‍ദേശിച്ച സുരക്ഷാ പാലനത്തിന്റെ കാര്യത്തില്‍ ഏവരും ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.