യുഎഇയിലും ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച

    130

    ദുബൈ: സഊദിക്ക് പുറമെ യുഎഇയിലും ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കും. വെള്ളിയാഴ്ച ശവ്വാല്‍ മാസപ്പിറവി ദര്‍ശിക്കാത്തതിനാലാണ് ഞായറാഴ്ച ചെറിയ പെരുന്നാളായി യുഎഇ മൂണ്‍ സൈറ്റിംഗ് കമ്മിറ്റി പ്രഖ്യാപിച്ചത്.
    വെള്ളിയാഴ്ച മഗ്‌രിബിന് ശേഷം യുഎഇയില്‍ മൂണ്‍ സൈറ്റിംഗ് കമ്മിറ്റി വെര്‍ച്വല്‍ യോഗം ചേര്‍ന്നിരുന്നു.
    ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ നമസ്‌കാരം സ്വന്തം വീടുകളില്‍ വെച്ച് തന്നെയായിരിക്കും. കോവിഡ് 19നെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി രാജ്യത്തുടനീളമുള്ള പള്ളികള്‍ അടഞ്ഞു തന്നെ കിടക്കും. ഈദുല്‍ ഫിത്വര്‍ നാളില്‍ സാമൂഹികമായ ഒത്തുചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.