‘ഈദുല്‍ ഫിത്വര്‍ വിത് കെഎംസിസി’: അബുദാബി കെഎംസിസി 13,000 ഈദ് ഭക്ഷണം വിതരണം ചെയ്തു

അബുദാബി: അബുദാബി കെഎംസിസി ആഭിമുഖ്യത്തില്‍
‘ഈദുല്‍ ഫിത്വര്‍ വിത് കെഎംസിസി’ പദ്ധതി ഭാഗമായി 13,000ത്തിലധികം ഈദ് ഭക്ഷണം അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി വിതരണം ചെയ്തു. ലേബര്‍ ക്യാമ്പുകളിലുള്ളവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി ഇല്ലാത്തവര്‍, ക്വാറന്റീനില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ ക്കുമാണ് ഭക്ഷണ പൊതികള്‍ എത്തിച്ചത്. ആയിരങ്ങള്‍ക്കിത് വന്‍ അനുഗ്രഹമായി.
അബുദാബി കെഎംസിസിക്ക് കീഴില്‍ വിവിധ ജില്ലാ-മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് കൊറോണ ഭീതിക്കിടയിലും ഇത്രയേറെ ഭക്ഷണം പരാതിക്കിട നല്‍കാത്ത വിധം തലസ്ഥാന നഗരിയില്‍ കാര്യക്ഷമമായി വിതരണം ചെയ്തത്.
അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങല്‍, ജന.സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, അസീസ് കാളിയാടന്‍, വി.പി മുഹമ്മദ് ആലം, റഷീദലി മമ്പാട്, എ.സഫീഷ്, അബ്ദുല്ല കാക്കുനി, അഷ്‌റഫ് നജാത്, അബ്ദുറഹിമാന്‍ പൊവ്വല്‍, സൗഫീദ്, ഇ.ടി മുഹമ്മദ് സുനീര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.