റാസല്‍ഖൈമ: റാസല്‍ഖൈമ കെഎംസിസി സംസ്ഥാന കമ്മിറ്റി ചെറിയ പെരുന്നാള്‍ ദിനത്തില്‍ നൂറുകണക്കിന് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കുന്നത്.
തൊഴില്‍ പ്രതിസന്ധി നേരിടുന്ന റാസല്‍ഖൈമയിലെ ലേബര്‍ ക്യാമ്പുകള്‍, ക്വാറന്റീന് സെന്ററുകള്‍, മരുഭൂമിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന തോട്ടം തൊഴിലാളികള്‍ എന്നിവരിലേക്കും മറ്റും കിറ്റുകള്‍ എത്തിച്ചു നല്‍കുമെന്ന് റാക് കെഎംസിസി പ്രസിഡന്റ് ടി.എം ബഷീര്‍ കുഞ്ഞു, ജന.സെക്രട്ടറി സൈതലവി തായാട്ട്, റെസ്ക്യു വിംഗ് ചെയര്മാന് പികെഎ കരീം, ജന.കണ്‍വീനര്‍ ഹസൈനാര്‍ കോഴിച്ചെന എന്നിവര്‍ അറിയിച്ചു.