ഈദ്: ലേബര്‍ ക്യാമ്പുകളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും യുഎക്യു കെഎംസിസി ഭക്ഷണമെത്തിക്കും

61

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി ചെറിയ പെരുന്നാള്‍ ദിനത്തില്‍ നൂറുകണക്കിന് ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നു.
കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കാണ് ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കുക.
തൊഴില്‍ പ്രതിസന്ധി നേരിടുന്ന ഉമ്മുല്‍ഖുവൈന്‍ ന്യൂ സനാഇയ്യയിലെ ലേബര്‍ ക്യാമ്പുകള്‍, ക്വാറന്റീന്‍ സെന്ററുകള്‍, മരുഭൂമിയില്‍ ഒറ്റപ്പെട്ടു കഴിയുന്ന തോട്ടം തൊഴിലാളികള്‍ എന്നിവരിലേക്കും മറ്റും കിറ്റുകള്‍ എത്തിച്ചു നല്‍കുമെന്ന് ആക്ടിംഗ് പ്രസിഡന്റ് റാഷിദ് പൊന്നാണ്ടി, ജന.സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര എന്നിവര്‍ അറിയിച്ചു.