അപാകതകളില്ലാതിരിക്കാന്‍ കരുതലോടെ എംബസി

119

അബുദാബി: വിമാന യാത്രക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ഇനിയൊരിക്കല്‍ കൂടി പഴി കേള്‍ക്കാതിരിക്കാന്‍ കടുത്ത കരുതലോടെയായിരിക്കും എംബസി യാത്രക്കാരുടെ പട്ടിക തയാറാക്കുക.
ആദ്യ വിമാനത്തില്‍ അനര്‍ഹരായ പലരും പോയെന്ന പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ ഇനിയുമൊരു പരാതി ഇല്ലാതിരിക്കാന്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുമെന്നു തന്നെയാണ് കരുതുന്നത്.
എന്നാല്‍, ആയിരക്കണക്കിന് അപേക്ഷകരില്‍ നിന്നും പട്ടിക തയാറാക്കുകയെന്നത് ശ്രമകരമാണെന്നതില്‍ സംശയമില്ല. എങ്കിലും, പരമാവധി സൂക്ഷ്മത പാലിക്കണമെന്നതാണ് ഓരോ പ്രവാസിയും ആഗ്രഹിക്കുന്നത്.
അര്‍ഹരെ മാത്രം ഉള്‍പ്പെടുത്തിയുള്ള പട്ടിക വേണമെന്നതാണ് ആവശ്യം. ബാ ഹ്യമായ ഇടപെടലുകള്‍ ഇല്ലാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നു തന്നെയാണ് പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ കരുതുന്നത്.