‘എമിറേറ്റ്‌സ് ഫസ്റ്റ്’ 20 വിമാന ടിക്കറ്റുകള്‍ നല്‍കും

45

ദുബൈ: ദുബൈയില്‍ നിന്നും നാട്ടിലേക്ക് യാത്രയാകുന്ന പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കാന്‍ ദുബൈ ആസ്ഥാനമായ പ്രമുഖ ബിസിനസ് സെറ്റ് അപ് സ്ഥാപനമായ ‘എമിറേറ്റ്‌സ് ഫസ്റ്റ്’ താല്‍പര്യം പ്രകടിപ്പിച്ചു. അര്‍ഹരായ 20 പേര്‍ക്കാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുകയെന്ന് മാനേജിംഗ് ഡയറക്ടര്‍ ജമാദ് ഉസ്മാന്‍ അറിയിച്ചു. അവശതയനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ക്കുകയെന്നത് ഓരോരുത്തരുടെയും കടമയാണെന്ന് ജമാദ് ഉസ്മാന്‍ ഓര്‍മിപ്പിച്ചു. ‘മിഷന്‍ വിംഗ്‌സ് ഓഫ് കംപാഷന്‍’ എന്ന കാമ്പയിനില്‍ പങ്ക് ചേര്‍ന്നാണ് ഈ കാരുണ്യ സംരംഭമെന്നും ജമാദ് വ്യക്തമാക്കി.