263 ഇഷ്ടിക തൊഴിലാളികളെ നാട്ടിലേക്കയച്ചു

14
അന്യസംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കുന്നു

പാലക്കാട്: ജില്ലയില്‍ പുതുശ്ശേരി ഈസ്റ്റ്, മാത്തൂര്‍, മലമ്പുഴ 2 എന്നീ വില്ലേജുകളിലായി ഇഷ്ടിക നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവായൂര്‍, കഢലൂര്‍ എന്നീ ജില്ലകളില്‍ നിന്നുംവന്ന 263 തൊഴിലാളികളെ നാട്ടിലേക്കയച്ചു.
ലോക്ഡൗണ്‍മൂലം തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്നും നാട്ടിലേക്ക് പോവണ മെന്ന തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ജില്ലാഭരണകൂടം, ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പാലക്കാട് ഇന്റര്‍ ഏജന്‍സിഗ്രൂപ്പ് ,
കെ.എസ്.ആര്‍.ടി.സി. എന്നിവയുടെ നേതൃത്വത്തില്‍ ഒമ്പത് ബസുകളിലായാണ് തൊഴിലാളികളെ നാട്ടിലേക്കയച്ചത്.