കൊളച്ചേരി: ഏറെക്കാലമായി താന്‍ ശേഖരിച്ചു വെച്ച നാണയത്തുട്ടുകള്‍ സിഎച്ച് സെന്ററിന് സംഭാവന നല്കിയ ഫാദിലിന് പെരുന്നാള്‍ സമ്മാനവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പരിയാരം സിഎച്ച് സെന്ററിന്റെ ഫണ്ട് ശേഖരണത്തിനിടെയാണ് താന്‍ സ്വരുക്കൂട്ടി വെച്ച നാണയത്തുട്ടുകള്‍ പള്ളിപ്പറമ്പ് ഉറുമ്പിയിലെ കെ ഫാദില്‍ എന്ന കൊച്ചു മിടുക്കന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. കായച്ചിറയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഒസി കമാലിന്റെ മകനായ ഫാദിലിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന് പ്രോത്സാഹനവുമായാണ് പെരുന്നാള്‍ ദിനത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സൈക്കിളെത്തിച്ചത്.
മുസ്തഫ കോടിപ്പോയില്‍, ഹംസ മൗലവി, അബ്ദു കൊളച്ചേരി, സികെ അബ്ദുല്‍ ലത്തീഫ്, മര്വാന് തച്ചങ്കണ്ടി, പിപി സത്താര്‍, പിപി അബ്ദുറഹിമാന്, വിവി ഹകീം, എംകെ അബ്ദുല്‍ ഖാദര്‍, സലാം കമ്പില്‍, ഒകെ റഷീദ്, ഇകെ ജലീല്‍ സംബന്ധിച്ചു.