മൈലാഞ്ചി ചോപ്പണിയും കലിഗ്രാഫി കരവിരുത്

35

വിസ്മയം തീര്‍ത്ത് ഫാത്തിമ നിബ

പാനൂര്‍: ഖുര്‍ആനിക വചനങ്ങള്‍ക്ക് കലിഗ്രാഫിയുടെ കരവിരുതേകി വിസ്മയമാകുകയാണ് ഇവിടെയൊരു പെണ്‍കുട്ടി. അറബിക് അക്ഷരമാലകളില്‍ വിരിയുന്ന ചിത്രരൂപങ്ങള്‍ മൈലാഞ്ചി ചോപ്പിലും സാധ്യമാകും അഴകോടെ.
പാനൂര്‍ ചമ്പാട് സ്വദേശി ഫാത്തിമ നിബയാണ് കലിഗ്രഫിയില്‍ വിസ്മയം ജനിപ്പിക്കുന്ന ഈ മിടുക്കി. ഖുര്‍ആനിക, പ്രവാചക വചനങ്ങളിലും ആകര്‍ഷകമായാണ് കലിഗ്രഫിയുടെ ഭംഗി ചമയ്ക്കുന്നത്. വീടുകളിലൊതുങ്ങിയ അടച്ചുപൂട്ടലിന്റെ നാളില്‍ പലരും സ്മാര്‍ട്ട് ഫോണുമായും ഇഷ്ട പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയപ്പോള്‍ കലിഗ്രാഫിയില്‍ മുഴുകുകയായിരുന്നു ഈ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി. മൈലാഞ്ചി അണിയിക്കലിലും മിടുക്കിയായ ഫാത്തിമ നിബ ഇതിനകം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ചമ്പാട് സഫിയാസില്‍ നാസര്‍ കോറോത്ത്-ഷംഷാദ ദമ്പതികളുടെ മകളായ ഫാത്തിമ നിബ പൊന്ന്യം വനിത കോളജ് വിദ്യാര്‍ത്ഥിനിയാണ്.