ആദ്യ വിമാനം അബുദാബി-കൊച്ചി, ദുബൈ-കോഴിക്കോട്

ദുബൈ: പ്രവാസികള്‍ക്കായി യുഎഇയില്‍ നിന്നും മെയ് 7 ന് പുറപ്പെടുന്ന ആദ്യ വിമാനങ്ങള്‍ അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും ദുബൈയില്‍ നിന്നും കോഴിക്കോട്ടേക്കും യാത്ര തിരിക്കും. ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും രജിസ്റ്റര്‍ ചെയ്തവരുടെ പേര് വിവരങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ എയര്‍ ഇന്ത്യക്ക് കൈമാറും. പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെയായിരിക്കും ആദ്യ വിമാനങ്ങളില്‍ പരിഗണിക്കുക. യാത്രക്കായി തെരഞ്ഞെടുത്തവരെ ഇ-മെയില്‍, ഫോണ്‍ മുഖേന അറിയിക്കും. അടുത്ത വിമാനങ്ങളുടെ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇ ഇന്ത്യന്‍ എംബസിക്ക് ഇതുവരെ 2 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിലെ ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം-80046342. എംബസി-00971508995583. കോണ്‍സുലേറ്റ്-00971565463903, 543090575.