‘മറ്റേതെങ്കിലും സംഘടനാ പേരുകള്‍ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതം’
ദുബൈ: സാമ്പത്തിക പ്രയാസമനുഭവിക്കുന്ന, അര്‍ഹരായ പ്രവാസികളെ നാട്ടിലെത്തിക്കുന്ന ദൗത്യമാണ് ‘ഫ്‌ളൈ വിത് ഇന്‍കാസ്’ പദ്ധതി. അവശതയനുഭവിക്കുന്ന മലയാളികള്‍ക്ക് ഈ ദുരന്ത കാലത്ത് സഹായ ഹസ്തം നീട്ടുകയാണ് ഈ പദ്ധതിയിലൂടെ ഇന്‍കാസ്. കെപിസിസിയുടെ പൂര്‍ണ അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് അകമഴിഞ്ഞ സ്വീകരണവും സഹകരണവുമാണ് സമൂഹത്തില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കെപിസിസിയുടെ ഏക അംഗീകൃത സംഘടന എന്ന നിലയില്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെയും സുതാര്യമായുമാണ് ഇത് നടപ്പാക്കുന്നത്. മറ്റേതെങ്കിലും സംഘടനാ പേരുകള്‍ ഈ പദ്ധതിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇന്‍കാസ് യുഎഇയുടെ കീഴില്‍ ഇന്‍കാസ് യൂത്ത് വിംഗ്, ഇന്‍കാസ് വനിതാ വിംഗ് എന്നീ പോഷക സംഘടനകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഇന്‍കാസ് യുഎഇ ആക്ടിംഗ് പ്രസിഡന്റ് ടി.എ രവീന്ദ്രനും ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അത്തരം സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു ഉത്തരവാദിത്തവും ഇന്‍കാസിന് ഇല്ലെന്നും കൂട്ടിച്ചേര്‍ത്തു.