ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ റെന്റ് എ കാര്‍

24

അബുദാബി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യമായി റെന്റ് എ കാര്‍ നല്‍കി അബുദാബി ഗതാഗത വിഭാഗം. ആരോഗ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിലമതിക്കാനാവാത്ത സേവനം കണക്കിലെടുത്താണ് ജോലി സംബന്ധമായ യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താനായി സൗജന്യമായി റെന്റ് എ കാറുകള്‍ നല്‍കുന്നത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഇതര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി കഴിഞ്ഞ മാസം മുതല്‍ സൗജന്യമായി യാത്ര ചെയ്യുന്നതിന് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ റെന്റ് എ കാര്‍ തന്നെ നല്‍കിയാണ് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്പെടുത്തുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ ഹീറോകളാണെന്ന വിശേഷണമാണ് ഇതോടൊപ്പം ഗതാഗത വിഭാഗം നല്‍കിയിരിക്കുന്നത്. ഒരു മാസത്തേക്കുള്ള ഇതിന്റെ പ്രയോജനം നൂറുകണക്കിന് പേര്‍ക്ക് ലഭ്യമാകും.