ശിഹാബുദ്ദീന്റെ മയ്യിത്ത് ഖബറടക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീന്‍ കാസിം ബേഗിന്റെ മയ്യിത്ത് ഖബറടക്കി. ഖബറടക്കവുമായി ബന്ധപ്പെട്ട ഔദ്യോഗിക ജോലികള്‍ കുവൈത്ത് കെഎംസിസി നേതാക്കളായ ഹാരിസ് വള്ളിയോത്തും ഷാഹുല്‍ ബേപ്പൂരും ചേര്‍ന്ന് പൂര്‍ത്തീകരിച്ചിരുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് നിന്ന് ഫര്‍വാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും ഒരു കുട്ടിയും കുവൈത്തിലുണ്ട്.