കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി പള്ളിപൊയില്‍ മഹ്മൂദി(70)ന്റെ മയ്യിത്ത് സുലൈബിഖാത്തില്‍ ഖബറടക്കി. കുവൈത്ത് കെഎംസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരിന്റെയും കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ശുഐബ് ധര്മടത്തന്റെയും നേതൃത്വത്തിലാണ് മയ്യിത്തുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. 45 വര്‍ഷമായി കുവൈത്തില്‍ പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹാരിസ്, നിയാസ്, നഫാസ്, നസ്റിയ, നൗഫല്‍. സഹോദരങ്ങള്‍: അബ്ദുള്ള, അസീസ്, അഷ്റഫ്, ഇസ്മായില്‍, അസീമ, റുഖിയ, സൗജത്ത്.