അഹമ്മദ് ഇബ്രാഹിമിന്റെ മയ്യിത്ത് ഖബറടക്കി

163
അഹമ്മദ് ഇബ്രാഹിമിന്റെ ഖബറടക്കം

കുവൈത്ത് സിറ്റി: കോവിഡ് 19 ബാധിച്ച് മരിച്ച കുവൈത്ത് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകന്‍ അഹമ്മദ് ഇബ്രാഹിമിന്റെ മയ്യിത്ത് സുലൈബിഖാത് മഖ്ബറയില്‍ ഖബറടക്കി. കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്ര, വൈസ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍ കൊല്ലം, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷാഫി കൊല്ലം, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് ബാവ ഖബറടക്ക ചടങ്ങില്‍ പങ്കെടുത്തു. നേരെത്തെ, മൃതദേഹം കുവൈത്തില്‍ തന്നെ ഖബറടക്കാനുള്ള സമ്മത പത്രമുള്‍പ്പെടെയുള്ള രേഖാ നടപടലക്രമങ്ങള്‍ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂര്‍, ബാവ എന്നിവര്‍ ചേര്‍ന്ന് പൂര്‍ത്തീകരിച്ചിരുന്നു.