പേരാവൂര്‍: അനാഥര്‍ക്കും അഗതികള്‍ക്കും ജാതി, മത ഭേദമെന്യേ മുപ്പത് ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനം നടത്തിയ ജിസിസി- കെഎംസിസി മണ്ഡലം കമ്മിറ്റിയെ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിനന്ദിച്ചു. എഴുന്നൂറോളം അംഗങ്ങളുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. 2020-2023 വര്‍ഷത്തെ ജിസിസി-കെഎംസിസി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയെ തങ്ങള്‍ പ്രഖ്യാപിച്ചു.
ഭാരവാഹികള്‍: മൊയ്തീന് അബ്ബാസ്(പ്രസി), അബ്ദുല്‍ ഖാദര്‍ വിളക്കോട് (ജന.സെക്ര), ഗഫൂര്‍ ഉളിയില്‍(ട്രഷ), ഷാനവാസ് ആറളം, റഷീദ് പേരാവൂര്‍, മുഹമ്മദ് പെരിയത്തില്‍, ഇബ്രാഹിം വെളിയമ്പ്ര(വൈസ്.പ്രസി), ശിഹാബ് വിളക്കോട്, സക്കരിയ ആറളം, മഷൂദ് വെളിയമ്പ്ര, ഫൈസല്‍ പെരിയത്തില്‍(സെക്ര). യൂസഫ് ഉളിയില്‍(വര്.പ്രസി), അബ്ദുല്ല ആലീബത്ത്(വര്.സെക്ര), മജിദ് സഖാഫി പാറക്കണ്ടം, സൈനുല്‍ ആബിദീന്‍ വാഫി, നസീര്‍ അറ്റ പേരാവൂര്‍, (ഉപദേശക സമിതി), എംകെ മുഹമ്മദ്, തറാല് ഹംസ മൂപ്പന്, മൊയ്തീന് ചാത്തോത്ത്(കോ-ഓര്‍ഡിനേറ്റര്‍മാര്‍). അബൂട്ടി മാസ്റ്റര്‍ ശിവപുരം റിട്ടേണിങ്ങ് ഓഫീസറായിരുന്നു.