തിരിച്ചുപോക്കിന് പ്രതിസന്ധിയുള്ളവര്‍ക്ക് നിയമ സഹായവുമായി ജിപിഎ

43

ദുബൈ: കോവിഡ് 19 പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഗര്‍ഭിണികള്‍, രോഗികള്‍, അവശത അനുഭവിക്കുന്നവര്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്ക് പെട്ടെന്ന് നാട്ടിലെത്താന്‍ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുമായി സഹകരിച്ച് സൗജന്യ നിയമ സഹായം നല്‍കുമെന്ന് ഗ്‌ളോബല്‍പ്രവാസി അസോസിയേഷന്‍ (ജിപിഎ) ചെയര്‍മാനും വൈ.എ.ബി അഡ്വക്കേറ്റ്‌സ് നിയമ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 056 9191570.
ഇമെയില്‍: unitedgpa@gmail.com.