ഗുല്‍മോഹര്‍ പൂത്തുലഞ്ഞ റെയില്‍വേ സ്റ്റേഷന്‍

114
ലോക്ക് ഡൗണിന്റെ ഭാഗമായി തീവണ്ടി സര്‍വീസ് നിലച്ചപ്പോള്‍ ആളൊഴിഞ്ഞ നിലമ്പൂര്‍ ഷൊര്‍ണൂര്‍ പാതയില്‍ മേലാറ്റൂര്‍ റയില്‍വേ സ്റ്റേഷന്‍ പ്ലാറ്റഫോമിലും പാളത്തിലുമായി വീണു കിടക്കുന്ന വാക പൂക്കള്‍ (മെയ് ഫ്‌ളവര്‍ ) ചിത്രം: സക്കീര്‍ ഹുസൈന്‍

മേലാറ്റൂര്‍ :ലോക്ക് ഡൗണില്‍ ട്രെയിനുകളുടെ ചീറിപ്പായലുകള്‍ നിലച്ചപ്പോള്‍ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ മനോഹര കാഴ്ചയൊരുക്കി.ആളുകളുടെ വരവ് നിലച്ചപ്പോള്‍ സ്റ്റേഷനിലെ ഗുല്‍മോഹര്‍ പൂത്തുലഞ്ഞു ചിതറിക്കിടക്കുന്ന നയന മനോഹരമായ കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പുത്തന്‍കുളം സ്വദേശി സയ്യിദ് ആഷിഫ് ഒ.എം.എസ് തന്റെ മൊബൈല്‍ കാമറയില്‍ ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് ചിത്രം വൈറല്‍ ആയത്. പിന്നീട് മലപ്പുറം ജില്ലാ കലക്ടര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വരെ ഇത് പോസ്റ്റ് ചെയ്തു.നിരവധി ആളുകള്‍ ഇത് ഏറ്റെടുക്കുകയും വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആവുകയും ചെയ്തു. പല ആളുകളും ഇതിന്റെ അവകാശവാദവുമായി വരുന്നുണ്ടെങ്കിലും താന്‍ ആണ് ഇതിന്റെ അവകാശി എന്ന് സയ്യിദ് ആഷിഫ് പറഞ്ഞു.