കോഴിക്കോട്: ഹാം റേഡിയോയിലൂടെ കോഴിക്കോട് കണ്ണഞ്ചേരി സ്വദേശി എം. സനില്‍ദീപിനെ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് തെരഞ്ഞെടുത്തു. ഹാംറേഡിയോ ഓപ്പറേറ്ററായ സനില്‍, ഷോട്ട്‌വെവ് റേഡിയോ കേള്‍ക്കുന്നവര്‍ക്കായി എല്ലാഞായറാഴ്ചയും തന്റെ ഹാംറേഡിയോവിലൂടെ 30വര്‍ഷമായി മുടങ്ങാതെ നടത്തുന്ന ബി.സി ഡിക്‌സ് നൈ്റ്റ് എന്ന പ്രക്ഷേപണം ലിംകാ ബുക്ക് ഓഫ് റിക്കോര്‍ഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 1988 നവംബര്‍ 27ന് തുടങ്ങിയ പ്രക്ഷോപണം 1990മുതല്‍ സ്വന്തമായി ഏറ്റെടുത്ത് നടത്തുകയായിരുന്നു. വിനോദം, സന്ദേശവിനിമയം, പഠനം, അടിയന്തിര സന്ദര്‍ഭങ്ങളിലെ വാര്‍ത്താവിനിമയം തുടങ്ങി ആവശ്യങ്ങള്‍ക്ക് നിശ്ചിത ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ച് സ്വകാര്യവ്യക്തികള്‍ നടത്തുന്നതാണ് ഹാംറേഡിയോ അഥവാ അമച്വര്‍ റേഡിയോ.
ലോകമെമ്പാടും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സ്‌റ്റേഷന്റെ ഫ്രീക്വന്‍സി, സമയം, പ്രക്ഷേപണം ചെയ്യുന്നഭാഷ എന്നിവ എല്ലാഞായറാഴ്ചകളിലും മുടങ്ങാതെ പ്രക്ഷേപണം നടത്തിയിരുന്നു. വിനോദത്തിനപ്പുറം 2004 സുനാമി സമയത്തും 2015ല്‍ നേപ്പാള്‍ ഭൂമികുലുക്കസമയത്തും റേഡിയോ ഉപയോഗപ്പെടുത്തിയിരുന്നു. കേരള ഗ്രാമീണ്‍ബാങ്കില്‍നിന്ന് സീനിയര്‍ മാനേജറായി റിട്ടയര്‍ചെയ്തു.