ചേരാപുരം: കരവിരുതില്‍ പായ്വസ്തുക്കള് പോലും മനോഹരമായ ശില്പങ്ങളാക്കി ശ്രദ്ധ നേടുകയാണ് ഹസനത്ത്. ലോക് ഡൗണിന്റെ വിതരസതയില് കര്‍മനിരതയായി കുപ്പികള്‍ കൊണ്ട് നിരവധി കൗതുക കാഴ്ച തയ്യാറാക്കി വെച്ചിരുക്കുകയാണ് കുറ്റ്യാടി ഗവ: ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ പ്ലസ്.ടു വിദ്യാര്‍ത്ഥിനി തീക്കുനിയിലെ നാരങ്ങോളി മീത്തല്‍ ഹസ്നത്ത്. അയല്‍ വീടുകളില്‍ നിന്ന് ശേഖരിച്ച കുപ്പിയുമായി ലോക് ഡൗണ്‍ ഉപയോഗപ്പെടുത്തി ഒരു മാസം കൊണ്ടാണ് ഈ കൗതുക കാഴ്ച്ചകള്‍ ഒരുക്കിയിരിക്കുന്നത്. മുട്ടത്തോട്, അരിമണി, ഫാബ്രിക് പെയിന്റ്, സി.ഡി, കണ്ണാടിച്ചില്ല്, കയര്‍ എന്നിവ കൊണ്ടെല്ലാം അലങ്കരിച്ചാണ് കുപ്പികളെ ആകര്‍ഷണീയമാക്കിയത്. പത്രങ്ങള്‍ കൊണ്ടുള്ള പൂക്കള്‍, ഫ്രെയിമുകള്‍, െൈസക്കിള്, മെഴുക് കൊണ്ട് നിര്‍മിച്ച ഉണങ്ങിയ കൊമ്പും പൂവും ഹസ്നത്തിന്റെ കരവിരുതിന്റെ മറ്റു ഉദാഹരണങ്ങളാണ്. വിദ്യാര്ത്ഥികള്ടക്കം നിരവധി പേര് ഈ കാഴ്ചകള്‍ കാണാന്‍ വീടുകളിലെത്തുന്നുണ്ട്. ബഹ്റൈന്‍ പ്രവാസിയായ തീക്കുനിയിലെ നാരങ്ങോളി മീത്തല്‍ അമ്മദിന്റെയും ആസ്യയുടെയും മകളാണ്.