ദുബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിരുന്ന ദുബൈയിലെ പല സ്ഥാപനങ്ങളും സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നു. നിയന്ത്രണങ്ങളോടെ ഹോട്ടല്‍ ബീച്ചുകളും വാട്ടര്‍സ്പോര്‍ട്സിനും സ്കൈ ഡൈവിംഗിനും അനുമതി. ദുബൈ ടൂറിസത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇതെല്ലാം ഇന്നലെ മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അതേ സമയം പൂള്, സ്പാ, സുവാന, ജിം, ഫിറ്റ്നസ് സെന്റര്‍, കിഡ്സ് ക്ലബ്ബ് തുടങ്ങിയവ അടഞ്ഞുകിടക്കും. ഔട്ട്ഡോര്‍ ടൂറിസത്തിനും സ്പോര്‍ട്സിനും അഞ്ചുപേരില്‍ കൂടരുതെന്ന് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഔട്ട് ഡോര്‍ പാര്‍ട്ടികളും ഇവന്റുകളും അനുവദിക്കില്ല. ഇപ്പോള്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ താമസക്കാര്‍ക്ക് വേണ്ടിയാണ് ബീച്ചുകള്‍ തുറന്നിരിക്കുന്നത്.