അബുദാബി:ഈ വര്‍ഷത്തെ കേരള സിലബസ് പ്ലസ് 2 പരീക്ഷകള്‍ക്ക് വിരാമമാകുന്നു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്ന പരീക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ചത്. സയന്‍സ് വിഭാഗത്തിലെ കുട്ടികളുടെ അവസാന പരീക്ഷ ശനിയാഴ്ചയാണ്. കൊമേഴ്ഷ്യല്‍ വിഭാഗം കുട്ടികളുടെ പരീക്ഷ വെള്ളിയാഴ്ച അവസാ നിച്ചു.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിരുന്ന പരീക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളില്നടന്നത്. ഒമ്പത് സെന്ററുകളിലായി 600കുട്ടികളാണ് ഇത്തവണ യുഎഇയില്‍ എസ്എസ്എല്‍സി പരീക്ഷക്ക് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഇവരുടെ പരീക്ഷകള്‍ വ്യാഴാഴ്ച അവസാനിച്ചു.
കുട്ടികളുടെ താപനില പരിശോധന നടത്തിയ ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. പരീക്ഷാഹാളും സീറ്റുകളും ഓരോദിവസവും അണുമുക്തമാക്കിയശേഷമാണ് പ്രവേശനം അനുവദിച്ചിരുന്നത്. മാസ്കും ഗ്ലൗസും നിര്‍ബന്ധമാക്കിയിരുന്നു.
അബുദാബി മോഡല്‍ സ്കൂളില്‍ എസ്എസ്എല്‍സിക്ക് മൂന്നുകുട്ടികളും പ്ലസ് വണ്‍ പരീക്ഷക്ക് ഒരു വിദ്യാര്‍ത്ഥിയും ഹാജരായില്ല. പ്ലസ് ടുവില്‍ മുഴുവന്‍ കുട്ടികളും ഹാജരുണ്ടായതായി പ്രിന്‍സിപ്പള്‍ ഡോ.അബ്ദുല്‍ ഖാദര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. ഗള്‍ഫ് മോഡല്‍ സ്കൂള്‍ ദുബൈ(55)എന്‍ഐ മോഡല്‍ സ്കൂള്ദുബൈ(106)ന്യൂഇന്ത്യന്‍ മോഡല്‍ സ്കൂള്‍,അല്‍ഐന്‍(36)ന്യൂ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ റാസല്‍ ഖൈമ (47) ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ(63)ദി ഇംഗ്ലീഷ് സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍(33) എന്‍ഐ മോഡല്‍ സ്കൂള്‍ ഷാര്‍ജ(43)ന്യൂ ഇന്ത്യന്‍ സ്കൂള്‍ ഉമ്മുല്‍ഖുവൈന്‍(51)എന്നിങ്ങനെയാണ് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്.