ഹൈദര്‍ നല്‍കി കെഎംസിസി ‘സ്‌നേഹ കൈനീട്ടം’

80
ഹൈദര്‍

കണ്ണൂര്‍: സന്നദ്ധ പ്രവര്‍ത്തനത്തിന് ലഭിച്ച ‘സ്‌നേഹ കൈനീട്ടം’ സിഎച്ച് സെന്ററിന് നല്‍കി ഹൈദര്‍. ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ സ്‌നേഹ കൈനീട്ടം ലഭിച്ച തളിപ്പറമ്പ് സ്വദേശി ഹൈദറാണ് തുക സിഎച്ച് സെന്ററിന് നല്‍കിയത്.
കോവിഡ് ഭീതിയില്‍ ദുരിതമനുഭവിക്കുന്നവരിലേക്ക് സേവനവുമായെത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരമായി 5000 രൂപ വീതമാണ് കെഎംസിസി സ്‌നേഹ കൈനീട്ടം നല്‍കിയത്. ദുബൈ വളണ്ടിയര്‍ വിംഗിലെ സേവകനായ ഹൈദര്‍ തളിപ്പറമ്പ് മണ്ഡലം കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും സിഎച്ച് സെന്റര്‍ ലൈഫ് അംഗവുമാണ്.