അബുദാബി: റമദാന്‍ ആദ്യ ഒരാഴ്ചക്കിടെ അബുദാബി ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷന്‍ അബുദാബി, അല്‍ ഐന്‍, അല്‍ദഫ്‌റ എന്നിവിടങ്ങളിലായി 323,000 ഇഫ്താര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. 277 റെസ്റ്റോറന്റുകള്‍, 77 സ്വദേശി കുടുംബങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഇത്രയും ഭക്ഷണങ്ങള്‍ തയാറാക്കുന്നത്.