ദുബൈ: ജീവകാരുണ്യ-സാന്ത്വന പ്രവര്‍ത്തന വഴിയില്‍ മഹനീയ മാര്‍ഗം തീര്‍ത്ത് ശ്രദ്ധേയമാവുകയാണ് ഇന്‍കാസ് ദുബൈ-തൃശൂര്‍ ജില്ലാ കമ്മിറ്റി. കഴിഞ്ഞ ഒന്നര മാസമായി കൊറോണ ദുരന്ത മുഖത്ത് പ്രതിസന്ധിയിലായവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്ത് നിസ്വാര്‍ത്ഥ സേവനം നടത്തുന്ന ഇന്‍കാസ് ദുബൈ-തൃശൂര്‍ ജില്ലാ കമ്മിറ്റിയെ എമിറേറ്റ്സ് ഫൗണ്ടേഷന്, ലുലു എക്സ്ചേഞ്ച് ഗ്രൂപ്, ഫസ്റ്റ് അബുദാബി ബാങ്ക് എന്നിവ സംയുക്തമായി അബുദാബിയില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സന്നദ്ധ സംഘടനകള്‍ക്ക് മാത്രമായി കൈമാറുന്ന ഭക്ഷണ കിറ്റ് വിതരണത്തിന് തെരഞ്ഞെടുത്തു.
ദുബൈയില്‍ ഇന്‍കാസ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് മാത്രമാണ് ഈ ഗ്രൂപ്പുകള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചിട്ടുള്ളത്. ഇത് അര്‍ഹതക്കുള്ള അംഗീകാരമാണെന്ന് ജില്ലാ പ്രസിഡന്റ് ബി.പവിത്രന് പറഞ്ഞു. ഈ മഹാമാരി പ്രതിസന്ധിയില്‍ വലയുന്ന അശരണര്‍ക്കും നിരാലംബര്‍ക്കും ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുത്തും ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് നടപടികള്‍ സ്വീകരിച്ചും രാപകലില്ലാതെ കഷ്ടപ്പെടുന്ന സഹപ്രവര്‍ത്തകരുടെ കര്‍മനിരതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങള്‍ അഭിമാന നേട്ടമാണ്. ഈ അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കാളിയാവാന്‍ സഹായിച്ച ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദിനോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് ഫൗണ്ടേഷന് പ്രധിനിധിയില്‍ നിന്ന് ബി.പവിത്രന് ഭക്ഷണ കിറ്റുകള്‍ ഏറ്റുവാങ്ങി. ലുലു എക്സ്ചേഞ്ച് ജിസിസി മാര്‍ക്കറ്റിംഗ് മാനേജര്‍ അസീം ഉമ്മര്‍, സ്ട്രാറ്റജിക് ബിസിനസ് ഹെഡ് അജിത് ജോണ്സണ്, ഇന്‍കാസ് ദുബൈ-തൃശൂര്‍ ജില്ലാ ട്രഷറര്‍ ഫിറോസ് മുഹമ്മദലി, സി.സാദിഖ് അലി, റാഫി കോമളത്ത്, ഷാജഹാന് സുല്‍ത്താന്‍, സിന്ധു മോഹന്‍, അബുദാബി പ്രസഡണ്ട് യേശുശീലന്‍, ജന.സെക്രെട്ടറി സലീം ചിറക്കല്‍, ഗ്ളോബല്‍ കമ്മിറ്റി സെക്രട്ടറി ടി.എ നാസര്‍, നിബു സാം ഫിലിപ്, അബുദാബി-തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍, ഫൈസല്‍, അബ്ദുല്‍ കരീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഇന്‍കാസ് ദുബൈ-തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഓണ്‍ലൈന്‍ ഹെല്പ് ഡെസ്ക് ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ശിരമൗെമല.രീാ എന്ന വെബ്സൈറ്റ് വഴി ആര്‍ക്കും ഈ ഹെല്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.