ഇന്‍കാസും ഐഒസിയും അജ്മാനില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു

100
ഇന്‍കാസ്, ഐഒസി ആഭിമുഖ്യത്തില്‍ അജ്മാനില്‍ നടത്തിയ ഭക്ഷണ കിറ്റ് വിതരണം

അജ്മാന്‍: അജ്മാനില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കള്‍ക്ക് ഇന്‍കാസും ഐഒസിയും മൂന്ന് ഘട്ടങ്ങളായി വിപുല രീതിയില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. ഇഫ്താര്‍ കിറ്റ് വിതരണവും നടത്തി. ഇന്‍കാസ് പ്രസിഡണ്ട് ഉദയന്‍, ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയംഗം പ്രഭാകരന്‍, ഐഒസി പ്രസിഡണ്ട് രഞ്ജിത്, ഇന്‍കാസ് ജന.സെക്രട്ടറി ഷാഫി, ഐഒസി സെക്രട്ടറി ജബ്ബാര്‍, ഭാരവാഹികളായ അനന്തന്‍, ഷംസു, ജാഫര്‍, ഷാഹില്‍, സുരേന്ദ്രന്‍, ഷാജി, ജഗദീഷ്, നവാസ്, നാസര്‍, രവീന്ദ്രന്‍, അബ്ദുറഹിമാന്‍, ഫാമി, റഹീസ്, അബ്ദുല്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.