പ്രവാസികള്‍ക്ക് മരുന്നുകളെത്തിക്കാന്‍ ‘ഇന്‍കാസ് മൃതസഞ്ജീവനി’ പദ്ധതി

39

ദുബൈ: ഇന്‍കാസ് യുഎഇ കേന്ദ്ര കമ്മിറ്റിയുടെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ഇന്‍കാസ് മൃതസഞ്ജീവനി’ പദ്ധതിക്ക് രൂപം നല്‍കി. ഇന്ത്യന്‍ മരുന്നുകളെ ആശ്രയിച്ച് കഴിയുന്ന പ്രവാസികള്‍ക്ക് അവ എത്തിച്ച് നല്‍കുന്ന പദ്ധതിയാണിതെന്ന് കേന്ദ്ര കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ടി.എ രവീന്ദ്രനും ജന.സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും അറിയിച്ചു. കോവിഡ് 19 ബാധയെ തുടര്‍ന്ന് മരുന്നുകള്‍ കിട്ടാതെ പ്രയാസപ്പെടുന്നവര്‍ക്ക് കേരളത്തില്‍ നിന്ന് മരുന്നുകള്‍ എത്തിച്ച് നല്‍കുന്ന ഈ ദൗത്യം ഏറെ ആശ്വാസമാകും. ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ സംഭരിക്കുന്ന മരുന്നുകള്‍ തൃശ്ശൂരിലെത്തിച്ച് കൊറിയര്‍ മാഗമാണ് യുഎഇയില്‍ ലഭ്യമാക്കുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് കേരളത്തിലകപ്പെട്ട ഇന്‍കാസ് പ്രവര്‍ത്തകരും മൃതസഞ്ജീവനിയുമായി സഹകരിക്കുന്നുണ്ട്.
മരുന്ന് ശേഖരണം, വിതരണം തുടങ്ങിയ പ്രവര്‍ത്തന
ങ്ങള്‍ക്ക് മൂന്നു പേരടങ്ങുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 050 3448115 (പി.ആര്‍ പ്രകാശ്), 050 7941001 (എസ്.എം ജാബിര്‍), 050 4554410 (കെ.വി രവീന്ദ്രന്‍).