യാത്രക്കാരുടെ വിവരങ്ങളില്‍ ഉദാരത ഉറപ്പാക്കി എംബസി

92

അബുദാബി: ദുബൈയില്‍ നിന്നും ശനിയാഴ്ച കൊച്ചിയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 0538 വിമാനത്തിലെ യാത്രക്കാരുടെ വിവരക്കണക്കുകള്‍ വിശദമായി നല്‍കി ഉദാരത ഉറപ്പാക്കി ഇന്ത്യന്‍ എംബസി. നേരത്തെ നല്‍കിയ കണക്കുകളില്‍ സംഭവിച്ച പിഴവ് തിരുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെ നല്‍കിയ കണക്കുകളില്‍ 75 ഗര്‍ഭിണികളെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ കണക്കനുസരിച്ച് 18 ഗര്‍ഭിണികള്‍ മാത്രമാണുള്ളത്. അടിയന്തിരമായി ചികിത്സ ആവശ്യമുള്ള 63 രോഗികള്‍, 18 ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ട 87 പേര്‍, ടൂറിസ്റ്റുകളായ ഒമ്പതു പേര്‍ എന്നിങ്ങനെയാണ് എംബസി നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.