അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ഭൂമിയിലെ മാലാഖമാരെ ആദരിച്ചു

39
അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് നാഷണല്‍ എയര്‍ കാര്‍ഗോ റാഷിദ് ആശുപത്രിയില്‍ നഴ്‌സിംഗ്, പാരാ മെഡിക്കല്‍ വിഭാഗങ്ങളിലെ 1,500ല്‍ പരം ജീവനക്കാരെ ആദരിച്ച ചടങ്ങില്‍ പങ്കെടുത്ത ദുബൈ ഹെല്‍ത് അഥോറിറ്റി സിഇഒ ഡോ. യൂനിസ് ഖാസിം, റാഷിദ് ആശുപത്രി സിഇഒ ഡോ. ഫഹദ് ബാ സലീബ്, നഴ്‌സിംഗ് ഡയറക്ടര്‍ അക്‌റം അഹ്മദ്, മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ മന്‍സൂര്‍ നതാറി, ഫൈനാന്‍സ് ഡയറക്ടര്‍ ഹമദ് അല്‍ അത്താര്‍ തുടങ്ങിയ പ്രമുഖര്‍

ദുബൈ: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് നാഷണല്‍ എയര്‍ കാര്‍ഗോ റാഷിദ് ആശുപത്രിയില്‍ നഴ്‌സിംഗ്, പാരാ മെഡിക്കല്‍ വിഭാഗങ്ങളിലെ 1,500ല്‍ പരം ജീവനക്കാരെ ആദരിച്ചു. ചുവന്ന റോസാപുഷ്പം, ഫലവര്‍ഗ്ഗങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ നല്‍കിയാണ് ഇവരെ ആദരിച്ചത്. നാഷണല്‍ എയര്‍ കാര്‍ഗോ പ്രസിഡന്റ് ജേക്കബ് മാത്യു, വൈസ് പ്രസിഡന്റ് അലന്‍ വൈറ്റ് എന്നിവര്‍ നേതൃത്വം നല്‍കി. ദുബൈ ഹെല്‍ത് അഥോറിറ്റി സിഇഒ ഡോ. യൂനിസ് ഖാസിം, റാഷിദ് ആശുപത്രി സിഇഒ ഡോ. ഫഹദ് ബസലിബ്, നഴ്‌സിംഗ് ഡയറക്ടര്‍ അക്‌റം അഹ്മദ്, മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ മന്‍സൂര്‍ നതാറി, ഫൈനാന്‍സ് ഡയറക്ടര്‍ ഹമദ് അല്‍ അത്താര്‍ എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആഗോള ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ ലോകമെമ്പാടുമുള്ള അവശ്യ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കൈകാര്യ നീക്കത്തില്‍ നാഷണല്‍ എയര്‍ കാര്‍ഗോ പ്രധാന പങ്ക് വഹിച്ചു. മാത്രമല്ല, കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ (സിഎസ്ആര്‍) എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും ജേക്കബ് മാത്യു അഭിപ്രായപ്പെട്ടു. വൈദ്യ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പ്രശംസനീയ സംഭാവനകളാണ് കോവിഡ് കാലത്ത് നല്‍കി വരുന്നത്. ഈ പ്രയാസകരമായ സസാഹചര്യത്തില്‍ ശുഭാപ്തിയും പ്രതീക്ഷയും സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.