സമ്പാദ്യക്കുടുക്ക നല്‍കി സഹോദരങ്ങള്‍

സിഎച്ച് സെന്ററിന് ഭണ്ഡാരം കൈമാറുന്നു

ഇരിക്കൂര്‍: കഴിഞ്ഞ പ്രളയത്തില്‍ നിടുവള്ളൂര്‍ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന തങ്ങളുടെ വീട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നഷ്ടപ്പെട്ട സ്‌കൂള്‍ ബേഗിനും സൈക്കിളിനും വാച്ചിനും പകരം പുതിയത് വാങ്ങുന്നതിനായി സ്വരൂപിച്ച പണം സിഎച്ച് സെന്ററിന് നല്‍കി സഹോദരങ്ങള്‍. കമാലിയ എയുപി സ്‌കൂളിലെ ഏഴ്, അഞ്ച്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന സഹോദരങ്ങളായ ഫാത്തിമത്തുല്‍ റിഫ, മുഹമ്മദ് ആദില്‍, ഹിബ എന്നിവര്‍ സ്വരുക്കൂട്ടിയ സമ്പാദ്യമാണ് സി എച്ച് സെന്ററിന് കൈമാറിയത്. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റായ പിതാവ് എന്‍വി അനസിന്റെ മൊബൈലില്‍ കണ്ട വീഡിയോയാണ് ഈ തുക കാരുണ്യവഴിയിലേക്ക് മാറ്റുവാനുള്ള തീരുമാനത്തിന് നിമിത്തമായത്. സമ്പാദ്യക്കുടുക്ക മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സികെ മുഹമ്മദ് മാസ്റ്റര്‍ക്ക് കൈമാറി. പികെ ഷംസുദ്ദീന്‍, യുപി അബ്ദുറഹ്മാന്‍. ആര്‍പി നാസര്‍, കെകെ നൂറാസ് എന്‍വി അനസ് സംബന്ധിച്ചു.