ഷൊര്‍ണൂര്‍: . സ്വയം ഡിസൈന്‍ ചെയ്ത മെറ്റലിന്റെ ഉല്‍പ്പന്നമായ പരശുരാമന്റെ മഴുവുമായി പൊതു മേഖലാ സ്ഥാപനമായ ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ എം.ഡി ജേക്കബ് തോമസ് പടിയിറങ്ങി. ശനിയാഴ്ച ഉച്ചയോടെ മെറ്റല്‍ ഇന്ഡസ്ട്രീസിലെത്തിയ ജേക്കബ് തോമസ് ആരേയും അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ജോലിയിലുള്ള തൊഴിലാളികളെ ചെന്നു കണ്ടു മധുരം വിതരണം ചെയ്തു. യാത്രയപ്പ് പരിപാടിയൊന്നും വേണ്ടെന്ന് പറഞ്ഞു. മെറ്റലിനെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് ഷൊര്‍ണൂര്‍ വിടും എന്ന ധാരണയാണ് ഉണ്ടായിരുന്നെങ്കിലും അന്ന് രാത്രി മെറ്റലില്‍ തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഓഫീസ് റൂമിന്റെ തറയില്‍ തുണി വിരിച്ചാണ് ഉറങ്ങിയത്. ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ മെറ്റല്‍ ഇന്‍ഡസ്ട്രീസിനോട് യാത്ര പറഞ്ഞു. ഭാവി അപ്രവചനീയമാണ്. 2021ല്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.