ജാഫര്‍ മാലിക്കിന് പകരക്കാരന്
മലപ്പുറം: മലപ്പുറത്തിന്റെ ജനകീയനായ കലക്ടര്‍ ജാഫര്‍ മലിക്കിന് സ്ഥലം മാറ്റം. പകരക്കാരനായി കെ. ഗോപാലകൃഷ്ണന് ഐ.എ.എസ് ഉടന്‍ ചുമതലയേല്‍ക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ. ഗോപാലകൃഷ്ണന് തമിഴ്നാട് നാമക്കല്‍ സ്വദേശിയാണ്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വര്‍ഷത്തോളം അമേരിക്കയില്‍ ജോലി ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവില്‍ സര്‍വീസ് നേടിയെടുക്കുകയായിരുന്നു. മുമ്പ് മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കോവിഡ് പ്രതിരോധത്തിലും ഇദ്ദേഹമെടുത്ത മുന്‍കരുതലുകള്‍ ചര്‍ച്ചയായിരുന്നു.