ബേപ്പൂര്‍: ബേപ്പൂര്ചാലിയം ജങ്കാര്‍ സര്‍വീസ് താല്‍ക്കാലികമായി പുനരാരംഭിച്ചു. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് ഹാജരാകേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ സൗകര്യത്തിന്നായി അഞ്ചുദിവസത്തേക്കാണ് ചാലിയംബേപ്പൂര് ജങ്കാര്‍ സര്‍വീസ് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം തുറമുഖ വകുപ്പ് താല്‍ക്കാലിക അനുമതി നല്‍കിയത്. 30 വരെ സര്‍വീസ് ഉണ്ടാകുമെന്ന് പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് സര്‍വീസ്.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വീസ് നടത്തുന്നത്. പരീക്ഷാ സൗകര്യത്തിനുള്ള താല്‍ക്കാലിക സര്‍വീസ് ആണെങ്കിലും, മറ്റ് യാത്രക്കാരും വാഹനങ്ങളും നിശ്ചിത അകലം പാലിച്ചു കൊണ്ട് യാത്ര ചെയ്യുന്നുണ്ട്.