പ്രവാസികള്‍ക്ക് കൈത്താങ്ങായി ‘കൈ കോര്‍ത്ത് കൈരളി’

86

ദുബൈ: നാട്ടിലേക്കെത്താന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന അര്‍ഹരായ പ്രവാസികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കാന്‍ കൈരളി ടിവി പദ്ധതിയൊരുക്കി. ‘കൈ കോര്‍ത്ത് കൈരളി’ എന്ന പേരിലാണ് പ്രവാസികള്‍ക്ക് സഹായവുമായി കൈരളി ടിവി രംഗത്തുള്ളത്. ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് പ്രവാസികളെയാണ് ഈ സംരംഭത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൃത്യമായ സ്‌ക്രീനിംഗിലൂടെയാകും അര്‍ഹരെ തെരഞ്ഞെടുക്കുക. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് ഇമെയിലില്‍ വിശദാംശങ്ങള്‍ അയക്കാം. വിശദാംശങ്ങള്‍ക്കൊപ്പം ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ കൂടി നല്‍കണം. freetickets@kairalitv.in  എന്ന ഇമെയിലില്‍ ആണ് വിവരങ്ങള്‍ അയക്കേണ്ടത്.