കാല്‍നടയായി തിരൂരിലേക്ക് പുറപ്പെട്ട അതിഥി തൊഴിലാളികളെ തടഞ്ഞു

5
ബീഹാറിലേക്ക് തീവണ്ടി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പെരിന്തല്‍മണ്ണയില്‍ നിന്നും തിരൂരിലേക്ക് നടന്നുപോയ അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞപ്പോള്‍

പടപ്പറമ്പ: ബീഹാറിലേക്ക് ട്രെയിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പെരിന്തല്‍മണ്ണയില്‍ നിന്ന് തിരൂരിലേക്ക് കാല്‍നടയായി യാത്ര ആരംഭിച്ച അതിഥി തൊഴിലാളികളെ തടഞ്ഞു.
പട്ടാമ്പി റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അറുപതോളം തൊഴിലാളികളാണ് അനുമതിയില്ലാതെ യാത്ര ആരംഭിച്ചത്. പുഴക്കാട്ടിരിയില്‍ കൊളത്തൂര്‍ പൊലീസ് ഇവരെ തടഞ്ഞ് താമസ സ്ഥലത്തേക്ക് തിരിച്ചയച്ചു. ബീഹാറിലേക്ക് ട്രെയിന്‍ പുറപ്പെടുമ്പോള്‍ അറിയിക്കാമെന്നും കെ.ആര്‍.ടി.സി ബസില്‍ റയില്‍വേ സ്റ്റേഷനില്‍ എത്തിക്കാമെന്നും ഉറപ്പു നല്‍കിയതോടെയാണ് തൊഴിലാളികള്‍ തിരിച്ച് പോകാന്‍ തയാറായത്.