വീണ്ടും മുങ്ങി മരണം കണ്ണീര്‍ തോരാതെ കാഞ്ഞങ്ങാട്

82
റിപിന്‍ രാജ് മുങ്ങിയതറിഞ്ഞ് അരയി പാലത്തിന് മുകളില്‍ ഓടിക്കൂടിയ നാട്ടുകാര്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനെ നടുക്കി ഇന്നലെ വീണ്ടുമൊരു മുങ്ങി മരണം. അരയി പുഴയില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി റിപിന്‍ രാജ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ബാവ നഗറിലെ മൂന്നു കുഞ്ഞുങ്ങള്‍ ബാഷിര്‍, അജനാസ്, മിസ്ബഹ് എന്നിവര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. ആ ദു:ഖം മായുംമുമ്പേയാണ് കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ നിലങ്കരയിലെ റിപിന്‍ രാജ് മുങ്ങി മരിച്ചത്.
ലോക്ക്ഡൗണ്‍ അവധിയായതിനാല്‍ കൂട്ടുകാരോടൊപ്പം അരയി പുഴയില്‍ നീന്താനെത്തി. നല്ലവണ്ണം നീന്തലറിയുന്ന റിപിന്‍ രാജ് പുഴയുടെ അക്കരക്ക് നീന്തുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട കൂട്ടുകാര്‍ നാട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി റിപിനെ പുറത്തെടുത്ത് ആസ്പത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.