
കാഞ്ഞങ്ങാട്:ജില്ലാ ആസ്പത്രി അണുവിമുക്തമാക്കാന്‍ റോബോട്ടും. കൊറോണ ഉള്‍പ്പെടെ പലവിധ അസുഖങ്ങളും ബാധിച്ചവരെ ചികിത്സിക്കുന്ന ആസ്പത്രി പരമ്പരാഗത രീതിയില്‍ അണുവിമുക്തമാക്കുന്നത് നിലവിലെ സാഹചര്യത്തില്‍ അപകടകരമാണെന്ന തിരിച്ചറിവാണ് ആസ്പത്രി അണുവിമുക്തമാക്കാന്‍ റോബോട്ടിനെ നല്‍കിയത്.
ആധുനിക സാങ്കേതിക വിദ്യയാല്‍ നിര്‍മിച്ച യന്ത്രമനുഷ്യന് അള്‍ട്രാവയലറ്റ് രശ്മികള്‍ വികിരണം ചെയ്ത് മാരക രോഗാണുക്കള്‍, ഫംഗസ്, ഇവയെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യും. അള്‍ട്രാവയലറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തുന്ന സാങ്കേതിക വിദ്യയാണ് ശാസ്ത്ര ലോകം ഇന്ന് സ്വീകരിക്കുന്നതെങ്കിലും ആസ്പത്രി വാര്‍ഡുകളും മറ്റും അണുവിമുക്തമാക്കാന്‍ സാധിക്കുന്ന റോബോട്ടിക് സംവിധാനം ആദ്യമാണ്.
കൊറോണ ബാധിതരെ ചികിത്സിക്കുന്ന വാര്‍ഡുകളിലേക്ക് മരുന്ന്, ഭക്ഷണം, ഇവ എത്തിച്ച് നല്‍കുന്നതിനും ഇവയെ ഉപയോഗപ്പെടുത്താവുന്നതാണ്. റിമോര്‍ട്ട് കണ്ട്രോള് സംവിധാനത്തിലൂടെ സ്വയം പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന യന്ത്രമനുഷ്യന് അഞ്ചു മിനിറ്റിനുള്ളില്‍ 140 സ്ക്വയര്‍ ഫീറ്റ് സ്ഥലവും സഞ്ചാരപാതയും അണുവിമുക്തമാക്കാന്‍ സാധിക്കും.
മംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനോറ റോബോട്ടിക്സാണ് ഈ നൂതന സംവിധാനത്തിന്റെ നിര്‍മ്മാതാക്കള്‍. ഇംഗ്ലണ്ടിലെ യോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും റോബോട്ടിക്സ് എഞ്ചിനീയറിംഗില്‍ ഉന്നത വിദ്യാഭ്യാസം നേടിയ കാഞ്ഞങ്ങാട്ടെ പ്രശസ്ത ഡോക്ടര്‍ നമ്പ്യാരുടെ മകന് കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണന് നമ്പ്യാരാണ് റോബോട്ട് രൂപകല്പന ചെയ്തത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് ഓണ്‍ കോളിംഗ് സംവിധാനത്തിലൂടെ റോബോര്‍ട്ട് സംവിധാനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷാനവാസ് പാദൂര്‍, ഡോ: കെ.ജി പൈ, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ: പ്രകാശ്, ആര്‍എംഒ ഡോ: രജിത്ത് സംബന്ധിച്ചു.