ഇളവുകള്‍: ഹോട്ട്‌സ്പോട്ടുകളിലൊഴികെ

1

കണ്ണൂര്‍: ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങളിലൊഴികെ 17 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കടകള്‍
പഞ്ചായത്തുകളില്‍ നോമ്പ് തുറ വിഭവങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഒരു വാര്‍ഡില്‍ ഒരേ വിഭാഗത്തില്‍ രണ്ടിലധികം കടകള്‍ ഉണ്ടെങ്കില്‍ എല്ലാ കടകളും ഒരുമിച്ചു തുറക്കാന്‍ പാടില്ല.
വളം, കീടനാശിനി, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന കടകളും മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രവര്‍ത്തന സമയം. ആഴ്ചയില്‍ പരമാവധി മൂന്ന് ദിവസം മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ.

നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍
വിപണിയില്‍ നോമ്പ് തുറ വിഭവങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മൊത്ത കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാം.
വളം, കീടനാശിനി കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും കാര്‍ഷിക ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന കടകളും മാനദണ്ഡം പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാം. രാവിലെ 11 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് പ്രവര്‍ത്തന സമയം. ഒരു കട ആഴ്ചയില്‍ പരമാവധി രണ്ട് ദിവസം മാത്രമേ തുറക്കാന്‍ പാടുള്ളൂ. പ്രവര്‍ത്തനം സംബന്ധിച്ച ദിനക്രമം ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാര്‍ നിര്‍ദേശിക്കണം.

ബാങ്കുകള്‍
സാധാരണ ബാങ്കുകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും സഹകരണ ബാങ്കുകള്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക
് രണ്ട് മണി വരെയും തുറന്ന് പ്രവര്‍ത്തിക്കാം.


കാര്‍ഷിക മേഖല
തൊഴിലാളികളില്‍ അധികരിക്കാത്ത എല്ലാ കാര്‍ഷിക പ്രവൃത്തികളും ചെയ്യാം. കാര്‍ഷിക നഴ്സറികള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും അനുമതി.

നിര്‍മാണ പ്രവൃത്തികള്‍
തൊഴിലാളികളില്‍ അധികരിക്കാത്ത വീട് നിര്‍മാണം, അറ്റകുറ്റപ്പണികള്‍, കിണര്‍ നിര്‍മ്മാണം, ശൗചാലയ നിര്‍മാണം. മഴക്കാല പൂര്‍വ ശുചീകരണം, ഓവുചാല്‍ നിര്‍മാണം, റോഡ് നിര്‍മാണ പ്രവൃത്തികള്‍ എന്നിവ നടത്താം.
നിര്‍മാണ സാമഗ്രികള്‍ വില്‍പ്പന കടകള്‍ ഹോട്സ്പോട്ടുകള്‍ ഒഴികെ രാവിലെ 11 മണി മുതല്‍ വൈകിട്ട് നാല് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.

വ്യവസായ സ്ഥാപനങ്ങള്‍
തൊഴിലാളികളില്‍ അധികരിക്കാതെ ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. അഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്ന വ്യവസായ ശാലകള്‍ക്ക് ജില്ലാ കലക്ടറുടെ പ്രത്യേക അനുവാദം വാങ്ങി തുറന്ന് പ്രവര്‍ത്തിക്കാം.

തോട്ടം മേഖല
വിളവെടുപ്പും അനുബന്ധ പ്രവൃത്തികള്‍ക്കും അഞ്ച് പേരില്‍ അധികരിക്കാതെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുമതി.

ഇ-കോമേഴ്സ്
അത്യാവശ്യ സാധനങ്ങള്‍ മാത്രം വിതരണം ചെയ്യാം.

പുതിയ
ഉത്തരവിറങ്ങും
17ന് സാഹചര്യം പരിശോധിച്ച് പുതുക്കിയ ഉത്തരവ് ഇറക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ണൂരില്‍ ഇനി മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍

കതിരൂര്‍    പാട്യം    കേളകം
കണ്ണൂര്‍: ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ മൂന്നായി ചുരുങ്ങി. രോഗികളുടെ എണ്ണം ക്രമാധീതമായി കുറഞ്ഞതോടെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണവും കുറഞ്ഞത്. ഒരു ഘട്ടത്തില്‍ 24 തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പെട്ടിരുന്നു. മറ്റൊരു ഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്കിലായിരുന്നു ജില്ല.
ഇന്നലെയോടെ അഞ്ച് നഗരസഭകളെയും ഹോട്ട്‌സ്‌പോട്ടില്‍ നിന്നൊഴിവാക്കിയാണ് കലക്ടറുടെ ഉത്തരവിറങ്ങിയത്. മൂന്ന് പഞ്ചായത്തുകളാണ് ഇപ്പോള്‍ ഹോട്ട്‌സ്‌പോട്ടുകളിലുള്ളത്. അഞ്ചാം വാര്‍ഡ് കണ്ടൈന്‍മെന്റ് മേഖലയില്‍ പെടുത്തി കതിരൂര്‍ പഞ്ചായത്തും 8,9 വാര്‍ഡുകളെ കണ്ടൈന്‍മെന്റ് മേഖലയാക്കി പാട്യം പഞ്ചായത്ത്. ഒന്‍പതാം വാര്‍ഡ് കണ്ടൈന്‍മെന്റ് മേഖലയാക്കി കേളകവുമാണ് ഹോട്ട്‌സ്‌പോട്ടുകളിലുള്ളത്.