ആസ്പത്രികളില്‍ ഇനി 17 പേര്‍ രോഗമുക്തി നേടി 19 പേര്‍
കണ്ണൂര്‍: രോഗം ഭേദമായവരുടെ എണ്ണം നൂറിലെത്തിയ ആശ്വാസത്തില്‍ കണ്ണൂര്‍. ആകെ കോവിഡ് ബാധിതരായ 117 പേരില്‍ ഇന്നലെ 19പേര്‍ക്ക് കൂടി രോഗം ഭേദമായപ്പോള്‍ പ്രതിരോധത്തിന്റെ ആത്മവിശ്വാസവുമായി ആരോഗ്യ പ്രവര്‍ത്തകരും.
കോവിഡ് ബാധിതരായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്ന 19 പേര്‍ കൂടി രോഗം ഭേദമായി ആസ്പത്രി വിട്ടത് ജില്ലയ്ക്ക് ആശ്വാസത്തിന് വക നല്‍കുന്നു. 117 രോഗികളില്‍ ഇതുവരെ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങിയത് 100 പേരാണ്. 17 പേരാണ് നിലവില്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലുള്ളത്.
38 പേര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലും മൂന്ന് പേര്‍ ജില്ലാ ആസ്പത്രിയിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആസ്പത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2478 പേര്‍ വീടുകളിലുമായി 2550 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 3969 സാമ്പിള്‍ പരിശോധനയ്ക്കയച്ചതില്‍ 3635 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. 334 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.