പൗരത്വനിയമ പ്രക്ഷോഭം: കേന്ദ്രത്തിന്റെ വിദ്യാര്‍ത്ഥി വേട്ടക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

കാസര്‍കോട്: കൊറോണ വ്യാപനത്തിന്റെ ഭീതിജനകമായ സാഹചര്യത്തിലും പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെയും ആക്റ്റിവിസ്റ്റുകളെയും യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രക്ഷോഭ ദിനത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാന സെക്രട്ടറി എകെഎം അഷ്‌റഫ്, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടിഡി കബീര്‍, ട്രഷറര്‍ യൂസുഫ് ഉളുവാര്‍ ദേശീയ സമിതി അംഗം സിഎല്‍ റഷീദ് ഹാജി, ഹാരിസ് പട്ടഌ സഹീര്‍ ആസിഫ്, എം. നൗഷാദ് ചെങ്കള, സിറാജ് മഠത്തില്‍ സംബന്ധിച്ചു.
കണ്ണൂര്‍: പൗരത്വ നിയമ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെയും ആക്റ്റിവിസ്റ്റുകളെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലയിലും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പരിപാടി നടന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് ഇ-മെയില്‍ അയക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണവും നടത്തി.
പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിപാടിക്ക് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നസീര്‍ നല്ലൂര്‍, പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സമീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ശഹീര്‍ മാസ്റ്റര്‍ കീഴ്പ്പള്ളി, ശംനാസ് മാസ്റ്റര്‍, സക്കരിയ പാറയില്‍, സിറാജ് പൂക്കോത്ത്, ഷഫീഖ് പേരാവൂര്‍, ഫവാസ് പുന്നാട്, സിഎം ഷാക്കിര്‍, കെപി അഷ്മില്‍, പിവി ഷുഹൈല്‍, ഇജാസ് ആറളം, കെവി ഫാസില്‍, വിവി നിയാസ്, കെപി അജ്മല്‍, ശംസീര്‍ പേരാവൂര്‍, ഇഐ അബ്ദുറഹ്മാന്‍ നേതൃത്വം നല്‍കി.