കണ്ണൂരിലും കോണ്‍ഗ്രസ് സഹായം സ്വീകരിച്ചില്ല

4
കണ്ണൂര്‍ കലക്ടററേറ്റില്‍ എത്തിയ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി കലക്ടര്‍ ചെക്ക് നിരസിച്ചതിനെത്തുടര്‍ന്ന് പുറത്തേക്ക് വരുന്നു

കണ്ണൂര്‍: അതിഥി തൊഴിലാളി യാത്രാ ചെലവുമായി ബന്ധപ്പെട്ട് കണ്ണൂരിലും കോണ്‍ഗ്രസ് സഹായം സ്വീകരിക്കാതെ ജില്ലാ ഭരണകൂടം. എറണാകുളത്തും ആലപ്പുഴയ്ക്കും കോഴിക്കോടിനും പിന്നാലെയാണ് കണ്ണൂരിലും 10 ലക്ഷം രൂപയുടെ ചെക്കുമായെത്തിയ നേതാക്കളില്‍ നിന്ന് സഹായം നിരസിച്ച് കലക്ടര്‍ തിരിച്ചയച്ചത്. കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് കലക്ടറേറ്റിലെത്തി ചെക്ക് നല്‍കിയത്. തൊട്ടുപിന്നാലെ 10 ലക്ഷം രൂപയുടെ ചെക്ക് കലക്ടര്‍ ടിവി സുഭാഷ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം ലഭിച്ചില്ലെന്നായിരുന്നു മറുപടി. എന്നാല്‍ സഹായം വാഗ്ദാനം ചെയ്തുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ കത്ത് സ്വീകരിച്ചു. സഹായം നിരസിച്ച സര്‍ക്കാര്‍ നടപടി കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധത്തിനിടയാക്കി.