കണ്ണൂര്‍ ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ്

8

കണ്ണൂര്‍: മുംബൈയില്‍ നിന്നെത്തിയ എട്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആസ്പത്രി വിട്ടു
കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15ഉം വയസുള്ള പെണ്‍കുട്ടികള്‍, 10 വയസുകാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു 12 വയസുകാരന്‍, 41ഉം 39ഉം വയസുള്ള പുരുഷന്‍മാര്‍, 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍ നിന്നെത്തിയവര്‍. മെയ് 23ന് നാട്ടിലെത്തിയ ഇവര്‍ 28ന് അഞ്ചരക്കണ്ടി കോവിഡ് ചികിത്സാകേന്ദ്രത്തില്‍ നിന്ന് സ്രവ പരിശോധനക്ക് വിധേയരായിരുന്നു.
നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 67 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 93 പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 25 പേരും കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ 20 പേരും വീടുകളില്‍ 9464 പേരുമാണുള്ളത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6822 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.